തിരുവനന്തപുരം: ഡ്രൈ ഡേയില്‍ വിദേശ മദ്യ വില്‍പ്പന നടത്തുന്നതിനിടെ ഒമ്ബത് ലിറ്റര്‍ വിദേശ മദ്യവുമായി യുവതി പിടിയിലായി. കഴിഞ്ഞ ദിവസം വലിയതുറ പൊലീസാണ് യുവതിയെ പിടികൂടിയത്. ബാലനഗര്‍ സജിതാ ഹൗസില്‍ മിനിയാണ് (42) പിടിയിലായത്. വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.
വീട്ടിലെ ബെഡ് റൂമില്‍ കട്ടിലിനടിയില്‍ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന വിദേശ മദ്യമാണ് പിടികൂടിയത്. മുറിയില്‍ നിന്ന് ലഭിച്ച ബാഗ് പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ ഒരാഴ്ചയായി മദ്യം വിറ്റ വകയില്‍ ലഭിച്ച 1,31,710 രൂപ കണ്ടെത്തിയത്. അതിരാവിലെയും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമായിരുന്നു മദ്യവില്‍പ്പന. ബിവറേജസില്‍ നിന്ന് മദ്യം വാങ്ങി വില്‍പ്പന നടത്തുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. സംഭവത്തിൽ മിനിയെ കൂടുതൽ ചോദ്യംചെയ്തു വരികയാണ്.
Post Your Comments