കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാം കാട്ടാന ഭീഷണിയില്‍ . 14 കാട്ടാനകളാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലെത്തിയത്. ആനകളെ തിരികെ കാടുകയറ്റിയെങ്കിലും ഭീതിയിലാണ് ഫാമിലെ ജനങ്ങള്‍. കഴിഞ്ഞ ദിവസം ആറളം ഫാമിലെ രണ്ടാം ബ്ലോക്കിലാണ് 14 കാട്ടാനകള്‍ കൂട്ടമായെത്തിയത്. ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് തുരത്തിയെങ്കിലും നാട്ടുകാർ ഇപ്പോഴും ഭീതിയിൽ തന്നെയാണ്.
കാട്ടാനകള്‍ സ്ഥിരമായി ഇറങ്ങുന്ന ഭാഗത്ത് നിന്ന് ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയാണ്.കാട്ടാന ശല്യം ഇവിടുത്തെ കശുവണ്ടി വിളവെടുപ്പിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്യൂരിറ്റി വിഭാഗം തൊഴിലാളികള്‍ കാവല്‍ നിന്നാണ് കശുവണ്ടി ശേഖരിക്കുന്നത്. ഒരു വര്‍ഷംകൊണ്ട് 3 കോടി രൂപയുടെ വിളനഷ്ടമാണ് വന്യമൃഗങ്ങള്‍ ഫാമിനുണ്ടാക്കിയത്.
Post Your Comments