Latest NewsCricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തിരിച്ചടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തിരിച്ചടിയേറുന്നു. 8.4 കോടി രൂപ മുടക്കി സ്വന്തമാക്കിയ വണ്ടര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഈ സീസണില്‍ ഇനി കളിക്കില്ല. ഇതാണ് പഞ്ചാബിന് തിരിച്ചടിയായിരിക്കുന്നത്. താരം ഒരു മത്സരം മാത്രമാണ് ഈ സീസണില്‍ കളിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ പഞ്ചാബിന് വേണ്ടി മാത്രമാണ് വരുണ്‍ കളിച്ചത്. അന്നത്തെ മോശം പ്രകടനം പിന്നീട് വരുണിന് ആദ്യ ഇലവനില്‍ സ്ഥാനം നേടിക്കൊടുത്തില്ല. വിരലിനേറ്റ പരിക്കാണ് വരുണിന് തിരിച്ചടിയായത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മധുര പാന്തേഴ്‌സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് വരുണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ക്ക് പ്രിയങ്കരനായത്.

shortlink

Post Your Comments


Back to top button