കൊച്ചി: കാസര്‍കോഡ് പുതിയങ്ങാടിയില്‍ മുസ്ലീം ലീഗിന്റെ കള്ളവോട്ട് സ്ഥിരീകരിച്ച ഉടനെ പച്ചക്കളം പ്രചരിപ്പിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഒടുവില്‍ ഫേസ്ബുക്ക് പോസ്റ്റ് മുക്കി. കള്ളവോട്ട് ചെയ്യുന്ന മുഹമ്മദ് ഫായിസ് ലീഗുകാരനല്ലെന്നും സിപിഐ എം അനുഭാവിയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു സിദ്ദിഖിന്റെ പോസ്റ്റ്. ലീഗ് നേതൃത്വ്തതിന്റെ അറിവോടെയുള്ള ഈ കുപ്രചരണം ചില ചാനലുകളും ഏറ്റെടുത്തു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫായിസ് മുസ്ലീം ലീഗിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവന്നു.
ഇതോടെ വെട്ടിലായ സിദ്ദിഖ് തന്റെ പഴയെ ഫേസ്ബുക്ക് പോസ്റ്റഅ ഡിലീറ്റ് ചെയ്തു. മുസ്ലീം ലീഗ് പദയാത്രയില്‍ ഫായിസ് പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. പുതിങ്ങാടിയിലെ രണ്ടുബൂത്തുകളില്‍ ഫായിസ് കള്ളവോട്ട് ചെയ്തതായിട്ടാണ് കളക്ടര്‍ ഡി സജിത് ബാബു സ്ഥിരീകരിച്ചത്. ഫായിസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുവെന്നും കളക്ടര്‍ അറിയിച്ചു. ഫായിസ് 69-ാം നമ്പര്‍ ബൂത്തിലും 70-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തതായാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്‍രെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
മറ്റൊരു ലീഗ് പ്രവര്‍ത്തകനായ ആഷിഖ് എന്നയാള്‍ 69-ാം നമ്പര്‍ ബൂത്തില്‍ രണ്ടു തവണ വോട്ടു ചെയ്തതായും സ്ഥിരീകരിച്ചു. ഇയാളോടും നാളെ നേരിട്ട് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. നേരിട്ട് ഹാജരായില്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനും കളക്ടര്‍ക്ക് അധികാരമുണ്ട്.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നാണ് പരാതി. കള്ളവോട്ടിന്റെ ദൃശ്യങ്ങളും സിപിഐ എം പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Post Your Comments