ബംഗളൂരു: കുഞ്ഞനുജന് പിറന്നാള്‍ മിഠായി വാങ്ങാന്‍ പോയ ആറു വയസുകാരി വാട്ടര്‍ ടാങ്കറിടിച്ച് മരിച്ചു.
സഹോദരന്‍ നിഖിലിന്റെ പിറന്നാളായിരുന്നു ചൊവ്വാഴ്ച. സഹോദരൻ പിറന്നാളിന് മിഠായി വാങ്ങാന്‍ അമ്മയുടെ പക്കൽ നിന്നും പണവും വാങ്ങി പോയതായിരുന്നു ജനനി. ഇതിനിടെയാണ് ജനിയെ വാട്ടര്‍ ടാങ്കറിടിച്ചത്. ബനസ്വടി കമ്മനഹള്ളിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ജനനി
കുട്ടി കടയിലേക്ക് നടന്നുപോവുന്നതിനിടെ അമിതവേഗതയിലെത്തിയ വാട്ടര്‍ ടാങ്കര്‍ ജനനിയുടെ ഇടിച്ചുവീഴ്ത്തി. സംഭവസ്ഥലത്തു വെച്ച് തന്നെ കുട്ടി ദാരുണമായി മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ബനസ്വടി പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ അറസ്റ്റു ചെയ്തു. സംഭവത്തിൽ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Post Your Comments