റിയാദ്: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് കയറ്റുമതി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. 2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കാൻ പദ്ധതിയിടുന്നതായി സൗദി അരാംകൊ അധികൃതരാണ് അറിയിച്ചത്. പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയയ്ക്കുകയെന്നതാണ് ലക്ഷ്യം. പടിപടിയായാണ് ഗ്യാസ് കയറ്റുമതി ആരംഭിക്കുന്നത്. വരുമാന സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും സൗദി അരാംകോയ്ക്ക് പദ്ധതിയുണ്ട്.
Post Your Comments