
ലക്നൗ : അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് കണ്ടുനിൽക്കാനാവാതെ ഏട്ട് വയസ്സുകാരന്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് ഓടി. ഒന്നര കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷനിലേക്കാണ് കുട്ടി ഓടിയത്. ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗറിലാണ് ഈ സംഭവം നടന്നത്.
നിരന്തരം തന്‍റെ ഭാര്യയെ ഉപദ്രവിക്കുന്ന ആളാണ് കുട്ടിയുടെ പിതാവ്. പോലീസ് സ്റ്റേഷനിലെത്തിയ കുട്ടി പോലീസുകാരോട് വിവരങ്ങൾ പറഞ്ഞു. ഉടൻ തന്നെ പോലീസുകാർ നടപടി സ്വീകരിച്ചു. പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സീനിയര്‍ ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവയാണ് കുട്ടിയുടെ പടമടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പൊലീസില്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments