ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ ഏറ്റവും സമ്പന്നയായ സ്ഥാനാര്‍ഥി കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ. 193 കോടി രൂപയുടെ ആസ്തിയാണ് മുന്‍ ബോളിവുഡ് താരം കൂടിയായ പൂനത്തിനുള്ളത്.
പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ലഖ്‌നൗവില്‍ നിന്നാണ് മത്സരിക്കുന്നത്. നാഷണല്‍ ഇലക്ഷന്‍ വാച്ച് , അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവരാണ് സ്ഥാനാര്‍ഥികളുടെ ആസ്തി വിവരക്കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
സ്ഥാനാര്‍ഥികളില്‍ സമ്പന്നരുടെ പട്ടികയില്‍ പൂനത്തിന് തൊട്ടു പിന്നിലുള്ളത് സമാജ് വാദി പാര്‍ട്ടിയുടെ തന്നെ സീതാപുര്‍ സ്ഥാനാര്‍ഥി വിജയ് മിശ്രയാണ്. 177 കോടി രൂപയുടെ ആസ്ഥിയാണ് ഇയാള്‍ക്കുള്ളത്. 77 കോടി രൂപയുടെ ആസ്തിയുമായി ഹസാരിബാഗിലെ ബിജെപി സ്ഥാനാര്‍ഥി ജയന്ത് സിന്‍ഹയാണ് മൂന്നാം സ്ഥാനത്ത്.
ആകെയുള്ള 48 ബിജെപി സ്ഥാനാര്‍ഥികളില്‍ 38 പേരും 45 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്ഡ 32 പേരും ബിഎസ്പിയുടെ 33 ല്‍ 17ഉം സമാജ് വാദിയുടെ 9 പേരില്‍ എട്ടും 252 സ്വതന്ത്ര്യ സ്ഥാനാര്‍ഥികളില്‍ 31 പേരും ഒരു കോടിക്ക് പുറത്ത് ആസ്തിയുള്ളവരാണ്.രാജ്യത്തെ മെയ് ആറിനാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments