NewsIndia

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമായ രീതിയില്‍ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്

 

വാഷിങ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം മുന്‍കാലങ്ങളില്‍നിന്ന് അപകടകരമായ രീതിയില്‍ കുറയുന്നുവെന്ന് യുഎസ് കമീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡത്തിന്റെ (യുഎസ്സിഐആര്‍) വാര്‍ഷിക റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മതപരമായ വിശ്വാസങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഉപയോഗിക്കുന്നു. ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയവും മതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും അഹിന്ദുകളുടെ അവകാശങ്ങളെ ഗണ്യമായ രീതിയില്‍ നിയന്ത്രിക്കുന്നുണ്ടെന്നും യുഎസ്‌സിഐആര്‍ പറയുന്നു.

മതസ്വാതന്ത്ര്യത്തില്‍ അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, കസാക്കിസ്ഥാന്‍, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ കൂടെയാണ് ഇന്ത്യയുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ കാലങ്ങളായി നിലനിന്നിരുന്ന മതസ്വാതന്ത്ര്യം അപകടത്തിലാണ്. പരമ്പരാഗതമായി പശുക്കളുടെ തോല്‍ വിറ്റ് ജീവിക്കുന്ന ദളിതര്‍ക്കുനേരെയും പശുവിറച്ചി കഴിച്ചെന്ന പേരില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും വ്യാപകമായ രീതിയിലുള്ള ആള്‍കൂട്ട ആക്രണമങ്ങള്‍ അരങ്ങേറി. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.

ആള്‍ക്കുട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പാര്‍ടിയിലെ പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിയോജിക്കാനുള്ള മനുഷ്യന്റെ അവകാശത്തെപോലും മാനിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈകൊള്ളുന്നത്. റിപ്പോര്‍ട്ടിനായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ യുഎസ്‌സിഐആറിന് അനുമതി നിഷേധിച്ചുവെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button