കാഞ്ഞങ്ങാട്: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍. ഇരിട്ടി സ്വദേശി മനോജ് മാത്യു(27) വാണ് തലശ്ശേരി സ്വദേശിനിയായ 24കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയിരിക്കുന്നത്. ഹൊസ്ദുര്‍ഗ് പോലീസ് ആണ് മനോജ് മാത്യുവിനെതിരെ കേസെടുത്തത്. അംഗപരിമിതര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്കുന്ന മനശാസ്ത്ര വിദഗ്ദ്ധനാണ് മനോജ് മാത്യു.
കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു മനോജും യുവതിയും. അവിടെ നിന്നുള്ള പരിചയം പിന്നീട് ഫേസ്ബുക്കിലും വാട്സ്ആപ്പിലുടെയും വളര്‍ന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്കി മനോജ് കോയമ്പത്തൂര്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവതിയെ പീഡനത്തിനിരയാക്കിയിരുന്നു. സുനില്‍ കുമാര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി വാടകക്ക് നല്കുന്ന ക്വാട്ടേഴ്സ് ഡോക്ടര്‍ എന്നു പറഞ്ഞാണ് വീട് വാടകക്ക് എടുത്തത്. ഈ വീട്ടിലെത്തിച്ചും പീഡനം തുടര്‍ന്നു.
പിന്നാലെ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്.പ്രതിയെ കണ്ടെത്താന്‍ പോലീസ് മാവുങ്കാലിലെ വാടക ക്വാട്ടേഴ്സിലും സ്വദേശമായ ഇരിട്ടിയിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം തുടരുകയാണ്.
Post Your Comments