പാലക്കാട്: കണ്ണൂര്‍ കോട്ടയ്ക്ക് പിന്നാലെ പാലക്കാട് ടിപ്പുസുല്‍ത്താന്‍ കോട്ടയിലും പ്രവേശനഫീസ് ഏര്‍പ്പെടുത്തി ആര്‍ക്കിയോളജി വകുപ്പ്. . ഇനി മുതല്‍ കോട്ടയ്ക്കകത്ത് പ്രവേശിക്കണമെങ്കില്‍ 25 രൂപ ഫീസ് നല്‍കണം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരമാണിത്.
അതേസമയം ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങളെ ചരിത്ര സ്മാരകത്തിലേക്ക് എത്തുന്നതില്‍ നിന്ന് വിലക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
പാലക്കാട് ഉള്ള ടിപ്പു സുല്‍ത്താന്‍ കോട്ട ആര്‍ക്കും എപ്പോഴും കയറി ചെല്ലാവുന്ന ഒരു പ്രധാന ഇടമായിരുന്നു. കോട്ടയുടെ അകത്തുള്ള ആഞ്ജനേയ ക്ഷേത്രത്തെ ഒഴിവാക്കി തൊട്ടടുത്ത പ്രവേശന കവാടത്തില്‍ നിന്നാണ് ഫീസ് പിരിക്കുക. സഞ്ചാരികള്‍ക്ക് പുറമെ ഇവിടെ രാവിലെയും വൈകിട്ടും നടക്കാന്‍ വരുന്നവരില്‍ നിന്നും ഫീസ് ഈടാക്കും. ഇന്ന് മുതല്‍ പ്രവേശന ഫീസ് ഈടാക്കി തുടങ്ങും. പാലക്കാട്ടെ കോട്ടക്ക് പുറമെ കണ്ണൂര്‍ കോട്ടയിലും സന്ദര്‍ശനഫീസ് ഈടാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments