തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണ് മെയ് ദിനം ആചരിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള്‍ നേരുന്നു. ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണ് മെയ് ദിനം ആചരിക്കുന്നത്. തങ്ങളുടെ ജീവനോപാധികള്‍ സംരക്ഷിക്കാനും ജനകീയ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നതിനും തൊഴിലാളികള്‍ക്ക് കരുത്തും ആവേശമായും നിലനില്‍ക്കുന്ന ഒന്നാണ് മെയ് ദിനം. നാടിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും അടിസ്ഥാനമായി നില്‍ക്കുന്ന തൊഴിലാളികളുടെ സാര്‍വ്വദേശീയ ഐക്യത്തിന്‍റെ ദിനം കൂടിയായി ഇത് ലോകത്തെമ്പാടും ആചരിക്കുകയാണ്.
തൊഴില്‍ ചെയ്ത് സന്തോഷത്തോടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തിന്‍റെ ഓര്‍മ്മകളാണ് മെയ്ദിനത്തില്‍ പുതുക്കുന്നത്. തൊഴിലാളികളെ ഭിന്നിപ്പിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അവയ്ക്കെതിരെ ജാഗ്രതയോടെ തൊഴിലാളികള്‍ പ്രവര്‍ത്തിക്കേണ്ട ഘട്ടം കൂടിയാണ് ഇത്. തൊഴിലാളികളുടെ ഐക്യം വാനോളം ഉയര്‍ത്തുന്നതിന് ഈ ദിനാചരണം സഹായകമായിത്തീരും.
Post Your Comments