ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി., മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നീലഗിരി ജില്ലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജില്ലയിലെ 16 ചെക്പോസ്റ്റുകളിലും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് മാവോയിസ്റ്റുകൾ കടക്കുന്നത് തടയുന്നതിനാണിത്.
മേഖലയിൽ ത്തീസ്ഗഢ് സ്വദേശികളായ 34 തൊഴിലാളികൾ ചേരന്പാടി മേഖലയിൽ താമസിക്കുന്നുണ്ട്. ഇവർ പ്രദേശത്തെ സ്വകാര്യ എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ്. ഇതരസംസ്ഥാന തൊഴിലാളികളായതിനാൽ സമീപത്തെ പോലീസ് സ്റ്റേഷനിൽ ഇവരുടെ ഫോട്ടോയും തിരിച്ചറിയൽ കാർഡുകളും ഏൽപ്പിച്ചിട്ടുണ്ട്. ഇവർ പോലീസിന്റെ മുഖ്യ നിരീക്ഷണത്തിലാണ്.
Post Your Comments