മലപ്പുറം: സ്ത്രീ വേഷം ധരിച്ച് വിവാഹത്തിനെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം തുടങ്ങി. ഒരു സംഘം ആളുകള്‍ തന്നെ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖ് പോലീസിനോട് പറഞ്ഞത്.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനാണ് താന്‍ പെരിന്തല്‍മണ്ണയിലെത്തിയതെന്ന് ഷെഫീഖ് പറയുന്നു. എന്നാല്‍ ഒരു സംഘം ആളുകള്‍ ബാഗ് തുറന്ന് നോക്കുകയും ചുരിദാര്‍ എടുത്ത് നിര്‍ബന്ധിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഓഡിറ്റോറിയത്തിലേക്ക് കയറ്റി വിടുകയായിരുന്നു. ഇതിന് ശേഷമായിരുന്നു വിവാഹത്തിനെത്തിയവര്‍ തന്നെ മര്‍ദ്ദിച്ചത് എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ഷഫീഖ് പറയുന്നത്.
ഷഫീഫിന്റെ വാദം പൊലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. എങ്കില്‍പ്പോലും ഷെഫീഖിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഓഡിറ്റോറിയം ബുക്ക് ചെയ്തവരെ കണ്ടെത്തുകയും ഈ മൊബൈല്‍ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമാണ് ലക്ഷ്യം.
Post Your Comments