താരന്‍ അകറ്റാന്‍ പല മരുന്നുകളും നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും. ഷാംപൂകളും എണ്ണകളും ഉപയോഗിച്ചിട്ടും താരന്‍ പോകുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. അതുപോലെ താരന്റെ ശല്യം അകറ്റാന്‍ ഏറ്റവും നല്ലതാണ് നാരങ്ങ. താരന്‍, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന നാരങ്ങ കൊണ്ടുള്ള മൂന്ന് ഹെയര്‍ പാക്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം…
തൈരും നാരങ്ങനീരും
വീട്ടില്‍ തൈര് ഉണ്ടാകുമല്ലോ. താരന്‍ അകറ്റാന്‍ നല്ലൊരു കോമ്പിനേഷനാണ് തൈരും നാരങ്ങയും. മൂന്ന് ടീസ്പൂണ്‍ തൈരും രണ്ട് ടീസ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് തലയില്‍ പുരട്ടുക. ശേഷം 10 മിനിറ്റ് മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം.
നാരങ്ങയും നെല്ലിക്കയും
താരന്‍ അകറ്റാന്‍ നാരങ്ങയും നെല്ലിക്കയും കൊണ്ടുള്ള ഹെയര്‍ പാക്ക് വളരെ നല്ലതാണ്. മൃതകോശങ്ങള്‍ ഇല്ലാതാക്കുന്നതിന് നാരങ്ങയിലെ സിട്രിക്ക് ആസിഡ് സഹായിക്കുന്നു. രണ്ട് ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ നെല്ലിക്ക നീരും ചേര്‍ത്ത് തലയില്‍ 30 മിനിറ്റ് പുരട്ടിയിടുക. നല്ല പോലെ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ മാറാന്‍ സഹായിക്കും. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
നാരങ്ങയും മുട്ടയും
നാരങ്ങയും മുട്ടയും വളരെ ഹെല്‍ത്തി ഹെയര്‍ പാക്കാണെന്ന് പറയാം. മുടികൊഴിച്ചില്‍, താരന്‍, പേന്‍ശല്യം എന്നിവ അകറ്റാന്‍ ഈ ഹെയര്‍ പാക്ക് വളരെ നല്ലതാണ്. ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും ഈ പാക്ക് പുരട്ടാം. ഒരു ടീസ്പൂണ്‍ മുട്ടയും രണ്ട് ടീസ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 30 മിനിറ്റ് തലയില്‍ പുരട്ടിയിടുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.
Post Your Comments