Election NewsLatest NewsIndiaElection 2019

പൂനം സിന്‍ഹയ്ക്ക് വോട്ട് തേടി ജയാ ബച്ചന്‍

ലഖ്നൗ: സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്ന പൂനം സിന്‍ഹയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി നടിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചന്‍.

തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചായിരുന്നു ജയാ ബച്ചന്റെ പ്രസംഗം.രാജ്യത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നായിരുന്നു മോദിയെ പരോക്ഷമായി സൂചിപ്പിച്ച് ജയാ ബച്ചന്‍ പറഞ്ഞത്.

‘നിങ്ങളെനിക്കിത് (പൂനം സിന്‍ഹയുടെ വിജയം) ഉറപ്പ് തരണം. അല്ലെങ്കില്‍ അവളെന്നെ മുംബൈയില്‍ കടക്കാന്‍ അനുവദിക്കില്ല. അവളെന്റെ സുഹൃത്താണ്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ജയാ ബച്ചന്‍ പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിക്ക് പുതിയ സ്ഥാനാര്‍ത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണുള്ളതെന്ന് പൂനം മഹാജന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ജയ പറഞ്ഞു.പൂനം സിന്‍ഹ ഏപ്രില്‍ 16ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.മെയ് 6നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗാണ് പൂനത്തിന്റെ എതിരാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button