വലത് കാലിലെ ഡിസ്ക് തെറ്റുകയും ലിഗമെന്റ് പൊട്ടുകയും ചെയ്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് മാറി നിന്ന ഇന്ത്യന്‍ യുവത്വത്തിന്റെ എക്കാലത്തേയും സൗന്ദര്യ സ്വപ്നം ഹൃത്വിക് റോഷന് തിരിച്ചെത്തുന്നു. ഹൃത്വിക് കഴിഞ്ഞ എട്ട് മാസക്കാലയളവില്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നു.
https://www.instagram.com/p/BwvzezNn8CA/?utm_source=ig_embed
പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ടൈഗര്‍ ഷറോഫ്, വാണി കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം. പരുക്കുകളില്‍ നിന്നും തിരിച്ചു കയറാന്‍ കഠിനമായ ദിനചര്യകളാണ് ഹൃത്വിക് പിന്തുടര്ന്നിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിറ്റ്നെസ്സില് പ്രശസ്തനായ താരം ഇപ്പോള്‍ മുമ്പത്തെക്കാള്‍ ശക്തനായാണ് തിരിച്ചു വരുന്നതെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. വളരെ കഠിനമായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി വീഡിയോകളുണ്ട്. വ്യായാമത്തിനിടെ പലപ്പോഴും വേദനയെടുത്ത് അദ്ദേഹം നിര്‍ത്തുന്നതും കാണാം. ഹൃത്വക്കിന് പേശികളെ ബാധിക്കുന്ന ഗുരുതരമായ രോഗം ജന്മനാ ഉണ്ടായിരുന്നതായി സഹോദരി സൂനൈന മുമ്പ് പറഞ്ഞിരുന്നു. 15 വയസു മുതല്‍ സിനിമാ നടനാകണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന് അതൊരു തടസമാകും എന്നായിരുന്നു എല്ലാവരു കരുതിയിരുന്നത്. ഡോക്ടര്‍മാര്‍ പോലും അങ്ങനെ വിധിയെഴുതിയിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തിയിരുന്നു.
https://www.instagram.com/p/BwrVSqfHVib/?utm_source=ig_embed
https://www.instagram.com/p/BwjFnccHQlO/?utm_source=ig_embed
Post Your Comments