കോട്ട കാണാനും ഫീസ്, പാലക്കാട് കോട്ട സന്ദര്‍ശിക്കുന്നവരില്‍ നിന്ന് ഫീസ് ഇൗടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. സൗജന്യ സന്ദര്‍ശനം ഒഴിവാക്കിയ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ തീരുമാനം നടപ്പായതോടെ കോട്ട കാണാനെത്തുന്നവരും നിരാശയിലാണ്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ പണം പിരിക്കുന്നത് ചോദ്യം ചെയ്യപ്പെടുകയാണ്.
ഫീസ് ഒരാള്‍ക്ക് 25 രൂപ. ഇന്നേവരെ ഇല്ലാതിരുന്ന പണപ്പിരിവിനെ സന്ദര്‍ശകരും ചോദ്യം ചെയ്യുന്നു. കുടിവെളളമോ, ശുചിമുറിയോ ഇല്ലെന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു.
പാലക്കാട് കോട്ടയ്ക്കുളളിലാണ് സബ് ജയിലും , ഹനുമാന്‍ ക്ഷേത്രവും, താലൂക്ക് സപ്ലൈ ഓഫീസും. രാവിലെയും വൈകിട്ടും നൂറിലധികം പേരാണ് കോട്ടയ്ക്കുചുറ്റും പതിവായി നടക്കുന്നത്.
Post Your Comments