തിരുവില്വാമല: കുടുംബവഴക്കിനിടെ 11 വയസുകാരിയെ വെട്ടിയ മധ്യവയസ്കൻ പോലീസ് പിടിയിൽ, കുടുംബ വഴക്കുമായി ബന്ധപ്പെട്ട് പതിനൊന്നുകാരിയെ വെട്ടി പരുക്കേൽപിച്ച പ്രതിയെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുകുളം ചേലക്കോട്ട് വിജയൻ(50)നെയാണ് പഴയന്നൂർ സിഐ ശ്യാം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ രാത്രി പത്തോടെയാണ് സംഭവം. കാട്ടുകുളം ചേലക്കോട് സുരേഷിന്റെ മകൾ അർച്ചനക്കാണ്(11) വെട്ടേറ്റത്.
സാരമായി തലക്ക് പരുക്കേറ്റ കുട്ടി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയെ വെട്ടി പരിക്കേൽപിച്ച പ്രതി വിജയൻ പെൺകുട്ടിയുടെ അമ്മവനാണ്. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാൾ പോലീസ് നിരീക്ഷണത്തിൽ ഒറ്റപ്പാലം ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ച് കലഹമുണ്ടാക്കുന്ന ഇയാൾക്കെതിരെ അർച്ചനയുടെ അമ്മയും വിജയന്റെ ഭാര്യയും പഴയന്നൂർ പോലീസിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പെണ്‍കുട്ടിയെ മഴുകൊണ്ട് വെട്ടുകയായിരുന്നു
Post Your Comments