Nattuvartha

കാർ വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; ആറുലക്ഷം തട്ടിയയാൾ പോലീസ് പിടിയിൽ

കാർ വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്

ചാലക്കുടി: കാർ വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് . കാർ വാഗ്‌ദാനം ചെയ്ത് മാള, വടമ സ്വദേശിയിൽനിന്ന്‌ ആറുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പോലീസ് പിടിയിൽ . ആളൂർ പ്ലാക്ക അജിസൺ (40) ആണ് പിടിയിലായത്. അഞ്ചുവർഷം മുൻപാണ് കേസിനിടയാക്കിയ സംഭവം നടന്നത്.

സ്ഥലത്തെ പ്രമുഖ കാർ വിപണനസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജിസൺ. ഇയാളും സുഹൃത്ത് ഷിയാദും ചേർന്ന് എക്സ്‌ചേഞ്ച് വ്യവസ്ഥയിൽ പുതിയ കാർ നൽകാമെന്നു പറഞ്ഞ്‌ വടമ സ്വദേശിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്റെ മൂന്ന്‌ കാറുകൾ ആറുലക്ഷം രൂപയ്ക്ക് വിൽക്കുകയും ആ തുക പുതിയ കാറിന് അഡ്വാൻസായി അജിസണും സുഹൃത്തിനും നൽകുകയുമായിരുന്നു.

പണം നൽകി ഒരുവർഷം കാത്തിരുന്നിട്ടും കാർ ലഭിക്കാതായതോടെ ഇയാൾ മാള പോലീസിൽ പരാതി നൽകി. കേസെടുത്ത വിവരമറിഞ്ഞ അജിസൺ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ നെല്ലിക്കുന്നിലെ വാഹനവിപണനസ്ഥാപനത്തിൽ ഇയാൾ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button