Latest NewsBahrain

മയക്കുമരുന്ന് കടത്താന്‍ ശ്രമം; ബഹറിനിൽ വിദേശിക്ക് അഞ്ച് വര്‍ഷം തടവ്

മനാമ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ബഹറിനിൽ വിദേശിക്ക് അഞ്ച് വര്‍ഷം തടവിന് ഒന്നാം ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. തായ് പൗരനെതിരെയാണ് കേസ്. ഇയാൾ ബഹ്റൈന്‍ വിമാനത്താവളം വഴി 162 ഗ്രാം മയക്കുമരുന്ന് വാസ്ലിന്‍ കുപ്പി വഴി കടത്താനാണ് ശ്രമിച്ചത്. കസ്റ്റംസ് വിഭാഗത്തി​​ന്റെ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്ന് പിടികൂടുകയായിരുന്നു. തായ്ലന്‍റിലെ ഒരു യുവതിയില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് ഉദ്യോഗസ്ഥരോട് ഇയാള്‍ മൊഴി നൽകിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button