തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന സാഹചര്യത്തിൽ സിപിഎം മൗനം വെടിയണമെന്നും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്. കള്ളവോട്ട് ആരു ചെയ്താലും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും കള്ളവോട്ട് സംബന്ധിച്ചുള്ള എല്ലാ പരാതികളിലും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ മൗനത്തിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടത്തിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുത്തു. പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ ശുപാർശ ചെയ്യും.കള്ളവോട്ട് ചെയ്ത എ.വി സലീനയ്ക്കെതിരെയാണ് നടപടി.
Post Your Comments