KeralaLatest News

പെട്രോള്‍ പമ്പ് ജീവനക്കാരനെ ബൈക്ക് ഉടമ ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചു

വെള്ളനാട് : പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ ബൈക്ക് ഉടമ ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചു. ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ബൈക്ക് ഉടമ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചത്..പരുക്കേറ്റ വെള്ളനാട് ശ്രീശാസ്താ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ഉറിയാക്കോട് സ്‌നേഹതീരത്തില്‍ പ്രവീണ്‍(21) വെള്ളനാട് ആശുപത്രിയില്‍ ചികിത്സ തേടി. ഞായര്‍ രാവിലെ ആണ് സംഭവം. കമ്പനിമുക്ക് നെടിയവിള സ്വദേശിയാണ് ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ പമ്പില്‍ എത്തിയത്.

വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പമ്പില്‍ ഒരു വശത്ത് ഇരിക്കുകയായിരുന്നു പ്രവീണ്‍. പെട്രോള്‍ അടിക്കുന്നതിനു ബൈക്കിന്റെ അടുത്തെത്തിയപ്പോള്‍ വാഹന ഉടമ ഹെല്‍മറ്റ് ഉപയോഗിച്ച് പ്രവീണിന്റെ തലയ്ക്ക് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ നാട്ടുകാരെത്തി പിടിച്ചുമാറ്റി. പമ്പില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ നിന്ന് ആക്രമണത്തിന്റെ ദ്യശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ആര്യനാട് പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button