കോട്ടയം: കെവിന് വധക്കേസില്‍ ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും. മുഖ്യസാക്ഷി അനീഷിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ സന്തോഷ്,ബാബു പി ദേവസ്യ, ബെന്നി, സിബി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. ഫ്ലോറല്‍ പാര്‍ക്ക് ജീവനക്കാരായ ഒന്‍പതാം സാക്ഷി റോയി ജനാര്ദ്ദനന്, 13ാം സാക്ഷി പ്രവീണ്‍ പ്രസന്നന് എന്നിവരെയും പ്രോസിക്യൂഷന് ഇന്ന് വിസ്തരിക്കും.
എന്നാല്‍ അതേസമയം 28ാം സാക്ഷി അബിന്‍ പ്രദീപ് ഇന്നലെ കൂറുമാറിയിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോകുമെന്ന വിവരം നേരെത്തെ അറിയാമായിരുന്നുവെന്ന് മൊഴി നല്കിയ പ്രതിയാണ് കൂറ് മാറിയത്. കെവിനെ തട്ടിക്കൊണ്ട് പോകുന്നതുള്‍പ്പടെ അറിഞ്ഞിരുന്നെന്നും അക്രമത്തിനുപയോഗിച്ച വാള് ഒളിപ്പിക്കുന്നത് കണ്ടതായും അബിന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം രഹസ്യമൊഴിയായും നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ വിചാരണയ്ക്കിടെ രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണിപ്പെടുത്തിയത് മൂലമാണെന്നും അബിന്‍ മാറ്റിപ്പറയുകയായിരുന്നു.
Post Your Comments