ഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. ‘മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സേനാ തലവനായിരുന്ന കർക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല, കര്‍ക്കറെ കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗിന്‍റെ സുഹൃത്തായിരുന്നു. ദിഗ്‍വിജയ് സിംഗിന് വേണ്ടിയാണ് കര്‍ക്കറെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയത് ‘- സുമിത്രാ മഹാജന്‍ പറഞ്ഞു.
നേരത്തെ മലേഗാവ് സ്ഫോടനക്കേസ് പ്രതിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറും ഹേമന്ത് കര്‍ക്കറയെ അപമാനിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം രാജ്യം അശോക ചക്ര നൽകി ആദരിച്ച ധീരനായിരുന്നു കർക്കറെയെന്നും , ഹേമന്ത് കർക്കറെയുടെ സുഹൃത്ത് എന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്നും ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ദിഗ് വിജയ് സിംഗ് പ്രതികരിച്ചു.
Post Your Comments