പുതിയ കോമ്പാക്ട് എസ്യുവിയായ വെന്യുവിനെ അടുത്ത മാസം ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലിറക്കും. രാജ്യമെങ്ങുമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ മെയ് രണ്ടിന് വെന്യു ബുക്കിങ് തുടങ്ങും. രാജ്യത്ത് ഇതാദ്യമായാണ് ചെറു എസ്യുവിയുമായി ഹ്യുണ്ടായി എത്തുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ചെറു എസ്യുവിയുമായി ഹ്യുണ്ടായി എത്തുന്നത്. മെയ് 21 -ന് വെന്യുവുമായി വിപണിയില്‍ അവതരിക്കാനാണ് കമ്പനിയുടെ തീരുമാനം.
പ്രതിമാസം പതിനായിരം വെന്യു യൂണിറ്റുകള്‍ വില്‍ക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ഹ്യുണ്ടായിയുടെ ആഗോള എസ്യുവിയാണ് വെന്യുവെങ്കിലും ഇന്ത്യന്‍ വിപണി മുന്‍നിര്‍ത്തിയാണ് മോഡല്‍ പുറത്തിറങ്ങുന്നത്. വൈദ്യുത സണ്‍റൂഫ്, ആറു എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍ എന്നിങ്ങനെയാണ് പ്രധാന സവിശേഷതകള്‍.
Post Your Comments