റായ്പൂര്‍•ജാര്‍ഖണ്ഡ് തലസ്ഥാന നഗരിയില്‍ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. മാംസ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏഴുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നാല് സ്ത്രീകള്‍, രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍, ഒരു പുരുഷന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
റായ്പൂര്‍ നഗരത്തില്‍ കബീര്‍ നഗര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന റാക്കറ്റ് ഒരു സ്ത്രീയും അവരുടെ മകനും ചേര്‍ന്നാണ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘം സജീവമായിരുന്നുവെങ്കിലും പോലീസിന് ഒരു സൂചന പോലും ലഭിച്ചിരുന്നില്ല.
മുഖ്യ നടത്തിപ്പുകാരിയുടെ മകനായ മുകേഷ് വെര്‍മ നിര്‍ധനരായ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയ വഴി പ്രണയ കെണിയില്‍ വീഴ്ത്തുകയും പിന്നീട് മാതാവുമായി ചേര്‍ന്ന് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വേശ്യാവൃത്തിയിലേക്ക് നയിക്കുകമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുകേഷിനും മാതാവിനുമെതിരെ അനശ്യാസ്യം (തടയല്‍) നിയമപ്രകാരവും മറ്റു മൂന്ന് സ്ത്രീകള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 151 പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വനിതാ ശിശു വികസന വകുപ്പിന് കൈമാറി.
Post Your Comments