ന്യുഡല്‍ഹി: കശ്മീര്‍ കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളുടേതാണെന്നും അത് ഇന്ത്യയുടേയോ പാകിസ്താന്റേയോ അല്ലെന്നും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. തന്റെ ആത്മകഥയായ ‘ഗെയിം ചേഞ്ചര്‍’ എന്ന പുസ്തകത്തിലാണ് അഫ്രീദിയുടെ പരാമര്‍ശം. കശ്മീരിനു വേണ്ടി കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കഴിയുമെന്നും അഫ്രീദി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
പുസ്തകത്തിലുടെനീളം ഇമ്രാന്‍ ഖാനെ പ്രകീര്‍ത്തിക്കാനും അഫ്രീദി മടി കാണിച്ചിട്ടില്ല. പുതിയ പാകിസ്താന്‍ ആശയങ്ങളുള്ള ഇമ്രാന്‍ ഖാന്റെ വലിയ ആരാധകനാണ് താനെന്നും അഫ്രീദി പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ വജാഹത് എസ്. ഖാനുമായി ചേര്‍ന്നാണ് അഫ്രീദി പുസ്തകമെഴുതിയിരിക്കുന്നത്. കശ്മീരിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന സമാധാന പ്രകിയയിലൂടെ ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അഫ്രീദി പറയുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും പുസ്തകത്തില്‍ പരാമശര്‍മുണ്ട്. ഇന്ത്യ-പാക് സമാധാന ചര്‍ച്ച വ്യത്യസ്തമായ വാദമാണെന്നും ഒരാളുടെ പേരില്‍ അതെല്ലാം തങ്ങിനില്‍ക്കുകയുമാണ്: നരേന്ദ്രമോദി ‘ എന്നാണ് അഫ്രീദി പറയുന്നത്. ഇമ്രാന്‍ ഖാന്‍ മോദിജിയേക്കാള്‍ കൂടുതല്‍ ഇണങ്ങുന്നയാളാണെന്നും അദ്ദേഹം അത് തെളിയിച്ചിട്ടുണ്ടെന്നും അഫ്രീദി പറയുന്നു.
Post Your Comments