
നിരവധി സിനിമകളിലൂടെ സുപരിചിതനായ ദീപക് പറമ്പോല്‍ ആദ്യമായി നായകവേഷത്തിലഭിനയിക്കുന്ന ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പരിചയമുള്ള നടനാണ് ദീപക് പറമ്പോല്‍. ദീപക് സ്‌കൂള്‍ വിദ്യാര്‍ഥിയായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.നാട്ടിന്‍പുറത്തെ ഒരു സാധാരണ സ്‌കൂളാണ് പശ്ചാത്തലം. വിദ്യാലയജീവിതത്തിലെ സൗഹൃദവും പ്രണയവും സുഖവും നോവുമെല്ലാമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍.
അനശ്വര പൊന്നമ്പത്ത് ആണ് നായിക. എല്‍ദോ മാത്യു, ജെയിംസ് സാം, എന്നിങ്ങനെ യുവനടന്‍മാരോടൊപ്പം ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വിഷ്ണുരാജിന്റേതാണ് കഥ. മാക്ട്രോ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. അരുണ്‍ ജെയിംസ് ക്യാമറ ചലിപ്പിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കുന്നു.
Post Your Comments