മാനന്തവാടി: കുരങ്ങുപനിക്കെതിരെ കര്‍ണാടകയുമായി ചേര്‍ന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സബ്കലക്ടര്‍ എന്‍ എസ് കെ ഉമേഷും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര് രേണുകയും അറിയിച്ചു. കര്‍ണാടകയുമായി ബന്ധപ്പെടുന്നവര്‍ക്കാണ് വയനാട്ടില്‍ രോഗം ബാധിച്ചത്. യോജിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മൈസൂരു കലക്ടര്‍ അഭിറാം ജി ശങ്കറുമായി സംസാരിച്ചതായി സബ്കലക്ടര്‍ പറഞ്ഞു.
കര്‍ണടകയിലെ ബൈരക്കുപ്പ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസറും പറഞ്ഞു.
വയനാടുമായി ചേര്‍ന്നുള്ള കര്‍ണാടക ഗ്രാമങ്ങളായ ബാവലി, ബൈരക്കുപ്പ, ഹൊസള്ളി എന്നിവിടങ്ങളില്‍ കേരള കര്‍ണാടക ആരോഗ്യ വകുപ്പുകള്‍ യോജിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഹോസള്ളിയില്‍ കുരങ്ങുപനി ബാധിച്ച് നേരത്തെ രണ്ട് പേര് മരിച്ചിരുന്നു. രോഗത്തിനെതിരെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവിധ ബോധവല്‍ക്കരണ പരിപാടികളും നടത്തി.
Post Your Comments