ഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിയെ സഹായിച്ചത് പ്രശാന്ത് ഭൂഷനെന്ന് അഡ്വ:എം.എൽ ശർമ്മ ആരോപിച്ചു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ബെഞ്ചിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇക്കാര്യം മറ്റേതെങ്കിലും ബെഞ്ചില്‍ ഉന്നയിക്കാന്‍ എം.എല്‍ ശര്‍മ്മയ്ക്ക് ജസ്റ്റിസ് നിർദ്ദേശം നൽകി.
തുടർന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കോടതിയില്‍ എംഎൽ ശർമ്മ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ഇടപെടാനാകില്ലെന്ന് അരുണ്‍ മിശ്ര വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ റസിഡന്‍സ് ഓഫീസില്‍വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ് ആരോപണം ഉന്നയിച്ചത്. ഏപ്രില്‍ 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
Post Your Comments