ഒറ്റപ്പാലം : വിടിന് സമീപത്തെ വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു. ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് വരോട് തോടംകണ്ടത്ത് ജയകൃഷ്ണന്(50) മരിച്ചത്.
വീടിന് മുന്നിലെ പുല്ല് ചെത്തുന്നതിന് ഇടയില്‍ സമീപത്തെ ഡബിള്‍ പോസ്റ്റിന് കുറുകെയുള്ള ചാനലില്‍ കൈവെച്ചപ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്ന യുവാവ് മരകഷ്ണം കൊണ്ട് തട്ടിമാറ്റിയപ്പോഴാണ് പോസ്റ്റില്‍ നിന്നും പിടിവിട്ടത്. ഉടനെ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജയകൃഷ്ണന് ചാനലില്‍ കൈവച്ച് നില്‍ക്കുന്നത് കണ്ട് ഭാര്യയും മക്കളും ഓടി ഇയാളുടെ അടുത്തേക്ക് വരുന്നതിന് ഇടയിലാണ് പെയിന്റിങ് തൊഴിലാളി മരകഷ്ണം വെച്ച് തട്ടിയിട്ടത്. അപകടമുണ്ടായ സ്ഥലത്ത് നിന്നും ഏതാനും മീറ്റര്‍ അകലെയുള്ള മറ്റൊരു പോസ്റ്റ് ഇന്നലെ അജ്ഞാത വാഹനം ഇടിച്ച് മുറിഞ്ഞിരുന്നു.
Post Your Comments