കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് തടഞ്ഞ ബൂത്ത് ഏജന്റുമാരെയും മര്‍ദ്ദിച്ചതായി പരാതി. സിപിഎം ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസ് ബൂത്ത് എജന്റായി പ്രവര്‍ത്തിച്ചതിന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി കണ്ണൂര്‍ പിണറായി പടുവിലായിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിനോദും കുടുംബവും ആരോപിച്ചു. അതേസമയം, ലീഗ് ശക്തികേന്ദ്രമായ മാടായി പഞ്ചായത്തിലെ പോളിംഗ്ബൂത്തില്‍ കള്ളവോട്ട് ചോദ്യം ചെയ്തതിന് ലീഗ് പ്രവര്‍ത്തകര്‍ വധഭീഷണിമുഴക്കിയെന്ന് എല്‍ഡിഎഫ് ബൂത്ത് ഏജന്റ് അബ്ദുറഹ്മാനും ആരോപിച്ചു.
മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ഹൈസ്‌കൂളിലെ മൂന്ന് ബൂത്തുകളിലും ലീഗ് പ്രവര്‍ത്തകര്‍ കൂട്ടമായെത്തി കള്ളവോട്ട് ചെയ്തെന്ന് എല്‍ഡിഎഫ് ആരോപിച്ചു. 70ാം ബൂത്തില്‍ എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാരെ ലീഗ്പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. 69,72 ബൂത്തുകളിലെ ഏജന്റുമാരെ ഭീഷണിപ്പെടുത്തിയെന്നും എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ആരോപിച്ചു.
എന്നാല്‍, പോളിങ് ബൂത്തില്‍ നിന്നിറങ്ങാനാവശ്യപ്പെട്ടായിരുന്നു വിനോദിന് നേരെ ആദ്യം ഭീഷണി മുഴക്കിയത്. വിനോദിനെക്കൂടാതെ സഹോദരിയും മാറിമാറി പോളിങ് ബൂത്തിലിരുന്നിരുന്നു. ഇതിനിടയില്‍ ഒപ്പമുള്ള യുഡിഎഫ് പോളിങ് ഏജന്റിന്റെ ആന്ധ്രയിലുള്ള സഹോദരി ഭര്‍ത്താവിന്റെ വോട്ട് ചെയ്യാന്‍ സിപിഎം പ്രവര്‍ത്തകനെത്തി. കള്ളവോട്ട് തടഞ്ഞതോടെ ബഹളമുണ്ടാവുകയും പോളിംഗ് അവസാനിച്ചപ്പോള്‍ വിനോദിന് നേരെ നായ്‌ക്കൊരണപ്പൊടി എറിയുകയുമായിരുന്നു.
Post Your Comments