തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് കിട്ടിയ ഷാളുകൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് നടക്കും. കരമന ശാസ്ത്രി നഗറിലെ കുമ്മനത്തിന്‍റെ താത്കാലിക വസതിയിലാണ് പരിപാടി. പര്യടനത്തിനിടെ കിട്ടിയ ഷാളുകൾ, തോർത്തുകൾ, പൊന്നാട എന്നിവ ഉപയോഗിച്ച് സഞ്ചി, തൊപ്പി, ഹാൻഡ് കർച്ചീഫ്, ടൗവ്വൽ, തലയിണ കവർ എന്നിവയൊക്കെ നിർമ്മിക്കാനാണ് ഉദ്യേശിക്കുന്നത്.
അതോടൊപ്പം പ്രചരണത്തിനുപയോഗിച്ച ബോർഡുകള്‍ ഗ്രോ ബാഗുകളാക്കി മാറ്റുന്നുമുണ്ട്.തെരഞ്ഞെടുപ്പ് അവസാനിച്ചതിന്റെ അടുത്ത ദിവസം തുടങ്ങിയ തരംതിരിക്കൽ ഇന്നലെയാണ് പൂർത്തിയായത്. ഏകദേശം ഒരു ലക്ഷത്തോളം തുണിത്തരങ്ങളാണ് സ്വീകരണ പരിപാടിക്കിടെ കുമ്മനത്തിന് കിട്ടിയത്. മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനായി സ്വാശ്രയ സംഘങ്ങളേയും ബിഎംഎസ് തൊഴിലാളികളേയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ പാരിസ്ഥിതിക അവബോധം വളർത്താനും തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദപരമാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കുമ്മനം രാജശേഖരൻ അറിയിച്ചു.
Post Your Comments