തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു. ഫോനിയുടെ വേഗം ഇന്ന് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വരെയായി ഉയരാനിടയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി പതിനൊന്നര വരെ 2.2 മീറ്റര്‍ ഉയരത്തില്‍ വരെ തിരയടിക്കാനും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കി. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിന്റെ തീരപ്രദേശം പ്രക്ഷുബ്ധമായതിനാല്‍ ഇന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്തേക്കു മടങ്ങാനും അധികൃതർ നിർദേശിച്ചു.
Post Your Comments