ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതികള്‍ ഇന്ന് പരിഗണിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരിഗണിക്കുക. കോണ്‍ഗ്രസിന്റെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി.
പരാതികളില്‍ കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ യോഗം മുന്‍ കൂട്ടി തീരുമാനിച്ചതാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സൈനികരുടെ പേരില്‍ വോട്ടു ചോദിച്ചെന്നാണ് മോദിക്കെതിരായ പരാതി. മോദി സേനയെന്ന് സൈന്യത്തെ വിശേഷിപ്പിച്ചെന്നാണ് അമിത് ഷായ്‌ക്കെതിരായ ആക്ഷേപം. കാവല്‍ക്കാരന്‍ കള്ളന്‍ പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ബിജെപി പരാതി.
Post Your Comments