Latest NewsKerala

21 മലയാളികളെ ഐഎസിസില്‍ ചേര്‍ത്തത് പീസ് സ്‌കൂളിലെ മുന്‍ ജീവനക്കാരന്‍: പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ദമ്പതികള്‍

കാസര്‍കോട്: ശ്രീലതേു പോലെ കേരളത്തിസും ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ശ്രീലങ്കയില ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തവര േെചാദ്യം ചെയ്തതിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഇതിനോടനുബന്ധിച്ച് കേരളത്തിലെ തീവ്രവാദ ബന്ധമുള്ളവരുടെ പശ്ചാത്തലവും നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എന്‍.ഐ.എ.

മലബാറില്‍ നിന്ന് നാടുവിട്ട 21 അംഗ സംഘം ശ്രീലങ്കയില്‍ മാസങ്ങളോളം തങ്ങിയതായി സംസ്ഥാന രഹസ്യാനേഷണ വിഭാഗവും എന്‍.ഐ.എയും കണ്ടെത്തി. ശ്രീലങ്കയില്‍ താമസിച്ച് ഇവര്‍ മതപഠനം നടത്തിയ ശേഷമാണ് അഫ്ഗാനിലും സിറിയയിലും എത്തിയതെന്നാണ് ഇരു ഏജന്‍സികളും വ്യക്തമാക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ശ്രീലങ്കയില്‍ തീവ്രവാദ സംഘടനയുടെ രഹസ്യ കേന്ദ്രങ്ങളിലെ മതപഠനം പൂര്‍ത്തിയാക്കി യെമന്‍ വഴിയാണ് സംഘത്തെ കയറ്റിവിടുകയായിരുന്നു.

കേരളത്തിലെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അബ്ദുള്‍ റാഷിദും ഇയാളുടെ ഭാര്യ എറണാകുളം സ്വദേശി സോണി സെബാസ്റ്റ്യനുമാണ്. സംഘടനയില്‍ ചേരാന്‍ താല്പര്യപ്പെടുന്ന മലയാളികള്‍ക്ക് സുരക്ഷിതമായ ഇടത്താവളവുമായിരുന്നു ശ്രീലങ്ക. വിസ രജിസ്ട്രേഷനും പരിശോധനയും ഇല്ലാതെ അഫ്ഗാനിലും സിറിയയിലും എത്തിക്കും.

വടക്കന്‍ കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള ആളുകളുമായി ധമ്പതികള്‍ ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. മതവിശ്വാസികള്‍ മാത്രം ഉള്‍പ്പെടുന്ന വാട്‌സ്ആപ് ഗ്രൂപ്പ് മുഖേനയും ടെലിഗ്രാഫ് മുഖേനയുമാണ് സന്ദേശം കൈമാറുന്നത്.

നാലുവര്‍ഷം മുമ്പ് ഐസിസില്‍ ചേര്‍ക്കുന്നതിനായി 21 പേരെ ശ്രീലങ്കയില്‍ എത്തിച്ചിരുന്നു .തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയും ആയിറ്റി പീസ് സ്‌കൂളിലെ മുന്‍ ജീവനക്കാരനുമായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയാണ് ഇതിന് നേതൃത്വം വഹിച്ചത്. ശ്രീലങ്കയില്‍ സ്ഫോടന പരമ്പരകളുടെ ഉത്തരവാദി നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ശേഷമാണ്  ഈ 21 പേരും അഫ്ഗാനിലേക്ക് പോയത്.

ഇയാള്‍ ജോലി ചെയ്തിരുന്ന പീസ് സ്‌കൂളില്‍ വച്ചും ഉടുമ്പുന്തലയിലെ വീട്ടില്‍ വച്ചും പടന്നയിലെ രഹസ്യകേന്ദ്രത്തില്‍ വച്ചും മതപഠനം സംഘത്തിന് മതപഠനം നല്‍കിയിരുന്നു. പടന്നയിലെ അസ്ഫാഖ് മജീദ് ഇയാളുടെ പ്രധാന കൂട്ടാളിയായിരുന്നു. ഇവര്‍ ഇപ്പോള്‍ കാബൂളിലാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button