KeralaLatest News

വിപണിയില്‍ വീണ്ടും മായം കലര്‍ത്തിയ മത്സ്യം ഇടംപിടിക്കുന്നു

ആലപ്പുഴ: മായം കലര്‍ത്തിയ മത്സ്യം വീണ്ടും സംസ്ഥാനത്തെ വിപണിയില്‍ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അമോണിയം കലര്‍ന്ന മത്സ്യം കണ്ടെത്തിയിരുന്നു. കേരളത്തില്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് മായം കലര്‍ന്ന മത്സ്യം വീണ്ടും എത്തുന്നത്. വലിയ ഇനം മത്സ്യങ്ങളിലാണ് കൂടുതലായും മരുന്ന് ഉപയോഗിക്കുന്നത്. മുറിച്ചു വില്‍ക്കുന്ന വലിയ മത്സ്യങ്ങളില്‍ ശേഷിക്കുന്ന കഷണങ്ങളില്‍ മരുന്ന് തളിച്ച ശേഷം ഫ്രീസറില്‍ സൂക്ഷിക്കുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ 28,000 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സാഗര്‍റാണി വീണ്ടും തുടങ്ങാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button