CricketLatest NewsSports

സോഷ്യല്‍ മീഡിയ സ്വവര്‍ഗാനുരാഗിയാക്കി; തെറ്റിദ്ധരിച്ചവര്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം ജെയിംസ് ഫോക്നര്‍

പിറന്നാള്‍ ദിനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം കാരണം തലവേദന പിടിച്ചിരിക്കുകയാണ് ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്നര്‍. പിറന്നാള്‍ ദിനം അമ്മയ്ക്കും ആണ്‍സുഹൃത്തിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച താരത്തിനെ യാണ് എല്ലാവരും ചേര്‍ന്ന് സ്വവര്‍ഗാനുരാഗിയാക്കിയത്. സ്വവര്‍ഗ്ഗാനുരാഗത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും താനൊരു സ്വവര്‍ഗ്ഗാനുരാഗിയല്ലെന്നാണ് ഫോക്നര്‍ വ്യക്തമാക്കിയിരിക്കുന്നത്.

https://www.instagram.com/p/Bw1epixh7hN/?utm_source=ig_embed

29ആം പിറന്നാളിന് ‘ബോയ്ഫ്രണ്ട്’ റോബ് ജുബിനും മാതാവിനുമൊപ്പമുള്ള ചിത്രമാണ് ഫോക്നര്‍ പങ്കുവെച്ചത്. ബോയ് ഫ്രണ്ടെന്ന പ്രയോഗത്തിനൊപ്പം അഞ്ച് വര്‍ഷമായി ഒരേവീട്ടിലാണ് കഴിയുന്നതെന്ന് കൂടി പറഞ്ഞതോടെ ഫോക്നര്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന നിഗമനത്തില്‍ പലരും എത്തിച്ചേരുകയായിരുന്നു. മാധ്യമങ്ങലിലെല്ലാം തന്നെ വാര്‍ത്ത പ്രചരിച്ചതോടെ 29കാരനായ ഫോക്നറിന് തന്നെ വിശദീകരണവുമായി എത്തേണ്ടി വന്നു. സംഭവം വിവാദമായതോടെ ബോയ് ഫ്രണ്ടിനൊപ്പം ബെസ്റ്റ് മേറ്റ് കൂടി ഫോക്‌നര്‍ കൂട്ടി ചേര്‍ക്കുകയും ചെയ്തു.

https://www.instagram.com/p/Bw2-aefB63J/?utm_source=ig_embed

‘കഴിഞ്ഞ രാത്രി ഇട്ട പോസ്റ്റില്‍ ചില തെറ്റിദ്ധാരണകള്‍ കടന്നുകൂടിയിട്ടുണ്ട്. എല്‍.ജി.ബി.ടി സമൂഹത്തില്‍ നിന്നുള്ള പിന്തുണ അംഗീകരിക്കുമ്പോഴും ഞാനൊരു സ്വവര്‍ഗ്ഗാനുരാഗിയല്ലെന്നതാണ് സത്യം. റോബ് ഏറ്റവും അടുത്ത സുഹൃത്താണ്. അഞ്ച് വര്‍ഷമായി ഞങ്ങള്‍ ഒരേ വീട്ടിലാണ് താമസമെന്ന് പറഞ്ഞതും സത്യമാണ്. നിങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി’ എന്നാണ് ഫോക്നറിന്റെ വിശദീകരണ കുറിപ്പ് അവസാനിക്കുന്നത്. വിവാദത്തിന്റെ പേരില്‍ എല്‍.ഡി.ബി.ടി സമൂഹത്തിന് എന്തെങ്കിലും വിഷമമുണ്ടാക്കുന്ന നിലയുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു പറയാനും ജെയിംസ് ഫോക്നറും ക്രിക്കറ്റ് ഓസ്ട്രേലിയയും മറന്നില്ലെന്നതും ശ്രദ്ധേയമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button