
കണ്ണൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടത്തിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുത്തു. പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ ശുപാർശ ചെയ്യും.കള്ളവോട്ട് ചെയ്ത എ.വി സലീനയ്‌ക്കെതിരെയാണ് നടപടി.
സി.പി.എം പഞ്ചായത്തംഗം സലീന, മുന്‍ പഞ്ചായത്ത് അംഗങ്ങളായ സുമയ്യ, പദ്മിനി എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലവില്‍ പഞ്ചായത്തംഗമായ സലീന വോട്ടുചെയ്തത് സ്വന്തം ബൂത്തിലല്ല. പോളിങ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് കളക്ടര്‍ അന്വേഷണം നടത്തും.
യുഡിഎഫിന്റെ പോളിങ് ഏജന്റ് രാവിലെ വന്നുവെങ്കിലും 11 മണിക്ക് അവിടെനിന്ന് പോയി. അതിനാല്‍ അവിടെ യു.ഡി.എഫ് ഏജന്റ് ഇല്ലായിരുന്നുവെന്നാണ് പ്രിസൈഡിങ് ഓഫീസര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അവസാന മണിക്കൂറുകളിലെ തിരക്കിനിടെ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് പോളിങ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ അത് അംഗീകരിക്കാനാവില്ല. ഗുരുതരമായ കൃത്യവിലോപമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അവര്‍ക്കെതിരെ വിശദമായി അന്വേഷണം നടത്തും.
Post Your Comments