കൊല്‍ക്കത്ത: ഐപിഎല്‍ തന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി മലയാളി താരം സന്ദീപ് വാര്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ സന്ദീപ് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആദ്യ ഐപിഎല്‍ മത്സരം കളിച്ചത്.
സന്ദീപിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും മുംബൈ ബാറ്റിങ് നിരയില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താന്‍ സന്ദീപിനായി. നാല് ഓവര്‍ പൂര്‍ത്തിയാക്കിയ സന്ദീപ് 29 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, എവിന്‍ ല്യൂയിസ്, സൂര്യകുമാര്‍ യാദവ് എന്നീ ബാറ്റ്സ്മാന്മാര്ക്കെതിരെയായിരുന്നു സന്ദീപിന്റെ ബൗളിംങ്.കൊല്‍ക്കത്തയ്ക്കായി ബൗളിങ് ഓപ്പണ്‍ ചെയ്ത സന്ദീപ് 11 ഡോട്ബോളുകള്‍ എറിഞ്ഞു. 144 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ കേരള താരത്തെ സഞ്ജയ് മഞ്ജരേക്കര്‍ അടക്കമുള്ള കമന്റേറ്റര്‍മാര്‍ പ്രശംസിച്ചു.
സീസണിന്റെ തുടക്കത്തില്‍ കൊല്‍ക്കത്ത ടീമിലെത്തിയ സന്ദീപ്, പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമായാണ് അന്തിമ ഇലവനിലെത്തിയത്. സഞ്ജു സാംസണ്, സച്ചിന് ബേബി,ബേസില്‍ തമ്പി, എസ് മിഥുന്, വിഷ്ണു വിനോദ്എന്നിവരാണ് നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള കേരള താരങ്ങള്‍
Post Your Comments