
ദുബായ്: റമദാന് മാസം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി നിരവധി സൗഭാഗ്യ സമ്മാനങ്ങളുമായി യുഎഇ യിലെ പ്രമുഖ ധനവിനിമയ ബ്രാന്‍ഡായ യുഎഇ എക്സ്ചേഞ്ചിന്റെ വേനല്‍ക്കാല പ്രമോഷന് തുടക്കമാകുന്നു. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 7 വരെയുള്ള കാലയളവില്‍ യുഎഇ എക്സ്ചേഞ്ചില്‍ നിന്ന് ഇടപാട് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ദുബായിലൊരു വീട് മെഗാ സമ്മാനമായും വിലകൂടിയ മൂന്ന് ആഡംബര കാറുകളും പതിനായിരം ദിര്‍ഹംസ് പ്രതിദിന സമ്മാനമായും നല്‍കും.
യുഎഇ എക്സ്ചേഞ്ച് ശാഖകളില്‍ നിന്ന് മണി ട്രാന്‍സ്ഫര്‍, ഫോറിന് കറന്‍സി എക്സ്ചേഞ്ച്, ബില്‍ പെയ്മെന്റ്സ്, നാഷണല്‍ ബോണ്ട് പര്‍ച്ചേസ് ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ നടത്തുന്നവരെയാവും നറുക്കെടുപ്പിനു പരിഗണിക്കുക. ae.uaeexchange.com എന്ന ഡിജിറ്റല്‍ പോര്‍ട്ടലിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ നടത്തുന്ന ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറും കിയോസ്കുകള്‍ വഴി നടത്തുന്ന സെല്‍ഫ് – സര്‍വീസ് ഇടപാടുകളും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുമെന്ന സവിശേഷതയും ഈ വര്‍ഷത്തെ പ്രമോഷനുണ്ട്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രമോഷനില്‍ ദിവസേന 10,000 ദിര്‍ഹംസ് വീതം 45 ഭാഗ്യശാലികള്‍ക്ക് ലഭിക്കും.
Post Your Comments