Latest NewsGulfQatar

2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുങ്ങി

ദോഹ : 2022 ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ ഒരുങ്ങി. സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലേയ്ക്കായി. പണിപൂര്‍ത്തിയാക്കിയ രണ്ടാം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. മെയ് 16 ന് അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലിന് ആതിഥ്യം വഹിച്ചുകൊണ്ടാണ് അല്‍ വക്ര സ്റ്റേഡിയം കായിക ലോകത്തിനായി തുറന്നുകൊടുക്കുക.

ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ അണിയിച്ചൊരുക്കുന്ന എട്ട് വേദികളിലൊന്നാണ് അല്‍വക്ര സ്റ്റേഡിയം. ലോകകപ്പിന് മൂന്നര വര്‍ഷം മുമ്പ് തന്നെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ച് കായികപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ടൂര്‍ണമെന്റിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. വരുന്ന മെയ് പതിനാറിന് ഖത്തര്‍ ആഭ്യന്തര ക്ലബ് ടൂര്‍ണമെന്റായ അമീര്‍ കപ്പിന്റെ ഫൈനലിന് ആതിഥ്യമരുളിയാണ് അല്‍ വക്ര സ്റ്റേഡിയം ഫുട്‌ബോളിനായി തുറന്നുകൊടുക്കുന്നത്.

റെക്കോര്‍ഡ് വേഗത്തിലാണ് സ്റ്റേഡിയത്തിന്റെ ടര്‍ഫ് സജ്ജമാക്കിയത്. നാല്‍പ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button