KeralaLatest NewsElection News

കള്ളവോട്ട് ചെയ്തവരെ തെളിവുകളോടെ പിടികൂടി ; നടപടിയില്ലെന്ന് ആരോപണം

കണ്ണൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തവരെ തെളിവുകളോടെ പിടികൂടിയെങ്കിലും നടപടിയില്ലെന്ന് ആരോപണം. കണ്ണൂർ മണ്ഡലത്തിലെ നൂറ്റിപതിനെട്ടാംനമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെ യുഡിഎഫ്, എൻഡിഎ പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.

പ്രിസൈഡിങ് ഓഫിസർ പരാതി നൽകാൻ തയ്യാറാവാതിരുന്നതാണ് കള്ളവോട്ട് ചെയ്ത ആളെ പോലീസ് വെറുതെവിട്ടത്.അമേരിക്കയിലുള്ള മിഥുൻ ഗൗതം എന്ന വിദ്യാർഥിയുടെ വോട്ടാണ് തായ്യത്തെരു സ്വദേശി റംസീൽ ചെയ്തത്. റംസീലിനെ യുഡിഎഫ്, എൻഡിഎ പ്രവർത്തകർ പിടികൂടിയപ്പോൾ സിപിഎം നേതാക്കളെത്തി മോചിപ്പിക്കാൻ ശ്രമിച്ചു.

കള്ളവോട്ട് ചെയ്ത് പുറത്തിറങ്ങിയ പ്രിസൈഡിങ് ഓഫിസർ ടി.സി.അജീലേഷിന് യുഡിഎഫ് പോളിങ് ഏജന്റ് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button