Latest NewsEducationEducation & Career

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് 6 വരെ അപേക്ഷിക്കാം

കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ അയയ്ക്കാനുള്ള തീയതി മെയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. 30 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും. അപേക്ഷാ ഫോറം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.orgല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068.

shortlink

Related Articles

Post Your Comments

Related Articles


Back to top button