ലോക സിനിമയില്‍ ആദ്യമായി, സംസാരശേഷിയും, കേള്‍വിയും ഇല്ലാത്ത ഒരാള്‍ ഒരു സിനിമയില്‍ നായകനായി എത്തുന്നു. ‘പ്ര ബ്രാ ഭ്രാ ‘ അഥവാ, പ്രണയം, ബ്രാണ്ടി കുറച്ച് ഭ്രാന്ത് എന്ന ചിത്രത്തിലാണ് , കേള്‍വിയും, സംസാരശേഷിയുമില്ലാത്ത ശ്രീഹരി എന്ന യുവാവ് നായകനായി അഭിനയിക്കുന്നത്. വിവേക്, സോണിയ അഗര്‍വാള്‍ നായികനായകന്മാരായ പാലക്കാട് മാധവന്‍, ‘സൗന്ദര്യ’ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എം. ചന്ദ്രമോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പൂര്‍ത്തിയായി. എബിസി എന്റര്‍ പ്രൈസസ് നിര്‍മ്മിക്കുന്ന ഈ ചിത്രം മെയ് മാസം തീയേറ്ററിലെത്തും.
മുന്നൂറോളം പുതുമുഖങ്ങളില്‍ നിന്നാണ് ശ്രീഹരിയെ നായകനായി തിരഞ്ഞെടുത്തത്. ഗാനരംഗത്തും, ആക്ഷന്‍ രംഗത്തും, ശ്രീഹരിക്ക് നന്നായി തിളങ്ങാനും കഴിഞ്ഞു എന്നതാണ് സത്യം.
അനുകാലിക സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം തയ്യാറാക്കിയത്. തിരുവല്ലയില്‍ പ്രണയ നൈരാശ്യത്തില്‍ പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവവുമായും ചിത്രത്തിന് ബന്ധമുണ്ട്. സംവിധായകന്‍ ചന്ദ്രമോഹന്‍ പറഞ്ഞു.
ഒരു ലക്കി ഡ്രോയില്‍ നിന്നും കിട്ടിയ ഓഫര്‍ ആസ്വദിക്കുവാനായി പ്രൈവറ്റ് പാരസൈഡ് എന്ന റിസോര്‍ട്ടിലേക്ക് മഹേഷ്, വൈശാലി, സാഗര്‍, റോഷ്‌നി, രാഹുല്‍, നടാഷെ എന്നീ പ്രണയ ജോഡികള്‍ എത്തിച്ചേരുന്നു. അവര്‍ റിസോര്‍ട്ടു സ്വര്‍ഗ്ഗ തുല്യമാക്കി. പാട്ടും, നൃത്തവും, പ്രണയവും ഒക്കെയായി അവര്‍ അടിച്ചു തകര്‍ത്തു. ഇതിനിടയിലാണ് ഒരു അഞ്ജാതന്‍ സാഗറിനെ ആക്രമിച്ചത്. സാഗറിനെ പൂര്‍ണ്ണമായും കീഴടക്കിയ അയാള്‍ സാഗറിനെ ഒരു കൊടുംകാട്ടിലേക്ക് എടുത്തുകൊണ്ട് പോയി. മഹേഷും, വൈശാലിയും, റോഷ്‌നിയും രാഹുലും, നടാഷെയും, സാഗറിനെയും, അഞ്ജാതനെയും അന്വേഷിച്ച് റിസോര്‍ട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടു. പോലീസ് സ്റ്റേ്ഷനില്‍ പരാതി കൊടുക്കാന്‍ അവര്‍ക്ക് ധൈര്യമില്ലായിരുന്നു.
ഇതിനിടയില്‍ മഹേഷും, വൈശാലിയും സംഘത്തില്‍ നിന്ന് വേര്‍പെട്ട് യാത്ര തുടങ്ങി. വഴിയില്‍ ഒരു ജീപ്പിന് ലിഫ്റ്റ് ചോദിച്ച് അതില്‍ കയറുന്ന അവര്‍ ഒരു കെട്ടിടത്തില്‍ എത്തിച്ചേരുന്നു. അവിടെ വെച്ച് വൈശാലിയുടെ മുന്‍ കാമുകന്‍ കാര്‍ത്തിയെ (ശ്രീഹരി) കണ്ടുമുട്ടുന്നു. അവിടെവെച്ച് കാര്‍ത്തി തന്റെ മുന്‍ കാമുകി വൈശാലിയെക്കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ മഹേഷിനോട് പറയുന്നു. കാര്‍ത്തി വൈശാലിയെ ആത്മാര്‍ഥമായി പ്രണയിച്ചു. പക്ഷെ, വൈശാലി, കാര്‍ത്തിയെക്കാള്‍ സമ്പന്നനായ മഹേഷിനെ പരിചയപ്പെട്ടപ്പോള്‍ അവനൊപ്പം പോയി. കാര്‍ത്തിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. അതോടെ കാര്‍ത്തിയുടെ പഴയ ഉല്‍സാഹമെല്ലാം പോയി. പക്ഷേ, കാര്‍ത്തിയുടെ മനസ്സില്‍, വൈശാലിയോടുള്ള പ്രതികാരം വളര്‍ന്നു. അത് ആളിക്കത്തിയപ്പോള്‍ ആ പ്രണയവഞ്ചനയുടെ കഥ കാര്‍ത്തി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ അയ്യായിരം പേരാണ് കാര്‍ത്തിയുമായി ബന്ധപ്പെട്ടത്. അവര്‍ക്കെല്ലാം ഇതേ അനുഭവമുള്ളവരായിരുന്നു. ഓരോ രീതിയില്‍ പ്രണയ വഞ്ചനയില്‍ കുടുങ്ങിയവര്‍. ഇവരെല്ലാം കാര്‍ത്തിയുടെ നേതൃത്വത്തില്‍ ഒന്നിച്ചു. പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യം. അതിന്റെ തുടക്കമായിരുന്നു അലക്കിഡ്രോ… അത് വിജയമായതോടെ, അടുത്ത ലക്ഷ്യത്തിലേക്ക് അവര്‍ നീങ്ങി. എല്ലാവരെയും ഞെട്ടിക്കുന്ന സംഭവ പരമ്പകളാണ്, പിന്നീട് ഉണ്ടായത്.
വ്യത്യസ്തമായ അവതരണത്തോടെയാണ് ഈ പ്രണയജോഡികളുടെ പ്രണയവും പ്രതികാരവും സംവിധായകന്‍ ചിത്രീകരിച്ചത്. തമിഴിലും, മലയാളത്തിലുമായാണ് ചിത്രം അണിയിച്ചൊരുക്കിയത്.
എബിസി എന്റര്‍പ്രൈസസിനുവേണ്ടി എം. ചന്ദ്രമോഹന്‍ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്ര ബ്രാ ഭ്രാ ‘ അഥവാ പ്രണയം, ബ്രാണ്ടി കുറച്ച് ഭ്രാന്ത് സംഭാഷണം- സുരേഷ്‌കുമാര്‍ രവീന്ദ്രന്‍ ക്യാമറ- ഉണ്ണി,കെ. മേനോന്‍, എഡിറ്റര്‍, രാകേഷ് ചക്രഗുഡേ, പ്രൊഡക്ഷന്‍ ഡിസൈനര്‍- എല്‍.പി. സനീഷ്, ഗാനങ്ങള്‍- നാദീര്‍ഷ കേച്ചേരി, ഷിനു . വി. രാജേഷ് പച്ച പൊയ്ക, സംഗീതം- രഘുപതി, മിഥുന്‍ തെക്കും ചേരി, ആലാപനം- രഘുനാഥ് കാരിക്കാട്ടുപറമ്പ്, റീമ, നിമിഷ കുറുപ്പ്, മാതംഗി, മണിരാജ, നിവേദിത സുനില്‍ കല- മനോജ് ഗ്രീന്‍വുഡ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്യാം സരസ്, കബീര്‍ ഒറ്റപ്പാലം, മേക്കപ്പ്- പുനലൂര്‍ രവി, സംഘട്ടനം- ബ്രൂസ്‌ലി രാജേഷ്, നൃത്തം- റയിസ് സുന്‍ത്താന്‍, റിജിന്‍ ജോയ്, വിജയ് രഷീത്, കോസ്റ്റ്യൂമര്‍- ദേവന്‍ കുമാരപുരം, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീനിവാസന്‍, സുമിന്‍, രാജ് കുമാര്‍, സ്റ്റില്‍- പ്രദീപ് പഴയത്തൂര്‍, പി.ആര്‍. ഒ അയ്മനം സാജന്‍
ശ്രീഹരി, സ്‌നേഹചിത്തിറായ്, രാജേഷ്, രാജേഷ് കുമാര്‍ സി.സി. സുമേഷ് തച്ചനാടന്‍, രാജേഷ് തലങ്കടിവി, ശക്തന്‍ ബിജു, ജേക്കബ്, ഭവിക, സനറോഷന്‍, കാവ്യ ഗൗഡ, ശാരദ എന്നിവര്‍ അഭിനയിക്കുന്നു.
-അയ്മനം സാജന്‍
Post Your Comments