Latest NewsCricket

ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ആന്ദ്രെ റസല്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി കൊല്‍ക്കത്തയുടെ ആന്ദ്രെ റസല്‍.ഒരു സീസണില്‍ 50 സിക്‌സറുകളടിക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മനെന്ന നേട്ടമാണ് ആന്ദ്രെ റസല്‍ സ്വന്തമാക്കിയത്

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസം ഗെയ്ലാണ് റസലിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഏക ബാറ്റ്‌സ്മാന്‍.ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 50 സിക്‌സുകളാണ് റസലിന്റെ സമ്പാദ്യം.ഈ സീസണില്‍ കൊല്‍ക്കത്തക്കായി 486 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്.

2012ല്‍ 15 കളികളില്‍ 57 സിക്‌സുകളടിച്ച ഗെയ്ല്‍ 2013ല്‍ 16 കളികളില്‍ 51 സിസ്‌കുകളടിച്ചു. കൊല്‍ക്കത്തക്ക് ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെന്നതിനാല്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിസ്‌കറുകളെന്ന ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാനും റസലിന് അവസരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button