Latest NewsInternational

രണ്ടുവയസ്സുകാരന്റെ കല്ലറയില്‍ എല്ലാ മാസവും പ്രത്യക്ഷപ്പെടുന്ന പാവ; നിഗൂഢതയുടെ ചുരുളഴിഞ്ഞപ്പോൾ

ഓസ്‌ട്രേലിയയിലെ ഒരു സെമിത്തേരിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട ഒരു രണ്ടുവയസ്സുകാരന്റെ കല്ലറയില്‍ എല്ലാ മാസവും പൂക്കളും കളിപ്പാട്ടങ്ങളും കണ്ടുതുടങ്ങിയ സംഭവം അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അഡ്ലെയ്ഡില്‍ ഹോപ് വാലി എന്ന സെമിത്തേരിയിലാണ് രണ്ടുവയസ്സുകാരന്റെ കല്ലറയില്‍ കളിപ്പാട്ടങ്ങള്‍ കണ്ടുതുടങ്ങിയത്. സംഭവം പതിവായതോടെ ആളുകള്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങി. സെമിത്തേരിയില്‍ വരുന്നവരെ മുഴുവന്‍ ശ്രദ്ധിച്ചെങ്കിലും കുട്ടിയുടെ കല്ലറയില്‍ കളിപ്പാട്ടം വെയ്ക്കുന്നവരെ കണ്ടെത്താനായില്ല. പൊലീസും ചരിത്രകാരന്മാരുമൊക്കെ കാരണമറിയാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇത് വാർത്തയായതോടെ താനാണ് പാവ വെക്കുന്നതെന്ന പ്രതികരണവുമായി ജൂലി റോഡ്‌സ് എന്നൊരാൾ രംഗത്ത് എത്തുകയുണ്ടായി.

താനും തന്റെ സുഹൃത്തായ വിക്കി ലോയ്‌സും ചേര്‍ന്നാണ് കല്ലറയില്‍ കളിപ്പാട്ടങ്ങള്‍ വെക്കുന്നതെന്നാണ് ഇയാൾ വ്യക്തമാക്കിയത്. ഒരിക്കല്‍ തങ്ങള്‍ നടക്കാന്‍ പോകുന്ന വഴിയില്‍ ഒരു കൗതുകത്തിനാണ് സെമിത്തേരിയില്‍ കയറിയത്. അവിടെ ഒരു വശത്തായി ആരുടെയും ശ്രദ്ധ കിട്ടാതെ കാടുമൂടിക്കിടക്കുന്ന ഈ കല്ലറ കണ്ടപ്പോള്‍ ശ്രദ്ധിച്ചു. അതൊരു രണ്ടു വയസ്സുകാരന്‍ കുഞ്ഞിന്റേതാണെന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നിയെന്നും അതുകൊണ്ടാണ് കല്ലറ വൃത്തിയാക്കാന്‍ തീരുമാനിച്ചതെന്നും അയാൾ പറയുകയുണ്ടായി. അന്നു രാത്രി ജൂലി സ്വപ്‌നത്തില്‍ ഒരു ആണ്‍കുട്ടിയെ കണ്ടു. ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ. രാവിലെ ആ സ്വപ്നത്തെക്കുറിച്ച് സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അത്ഭുതമായിരിക്കുന്നുവെന്നും താനും അങ്ങനൊരു ആണ്‍കുട്ടിയെ സ്വപ്‌നത്തില്‍ കണ്ടുവെന്നുമായിരുന്നു സുഹൃത്തിന്റെ മറുപടി. രണ്ടുപേരും ഒരേപോലെ കണ്ട സ്പ്‌നമാണ് വീണ്ടും കല്ലറ സന്ദര്‍ശിക്കാനുള്ള കാരണമെന്നും ഇതോടെ വീണ്ടും പോയി കല്ലറ വൃത്തിയാക്കുകയും അവിടെ കളിപ്പാട്ടങ്ങള്‍ വെയ്ക്കുകയും ചെയ്തുവെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button