തിരൂർ • ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തിൽ കേരളത്തിലെ തീരദേശം അതീവ ജാഗ്രതയിലാണ്. അതിനിടയിലാണ് മലപ്പുറം തിരൂർ മൽസ്യമാർക്കറ്റിൽ ഉടമസ്ഥാനമില്ലാത്ത അജ്ഞാത പെട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.വര്‍ണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ പെട്ടി മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ ആശങ്കയിലാഴ്ത്തിയതോടെ പോലീസും ബോംബ് സ്‌കോഡും രംഗത്തെത്തി.ഇതോടെ സംഭവം ആശങ്ക പരത്തി.
പോലീസും ബോംബ് സ്ക്വാഡുമെത്തി ആളുകളെ മാര്‍ക്കറ്റില്‍ നിന്നൊഴിപ്പിച്ചു.പെട്ടിക്കുള്ളിലുള്ളത് ബോംബാണെങ്കില്‍ നിര്‍വീര്യമാക്കാനുള്ള ലക്ഷ്യത്തോടെ പെട്ടി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. ഒടുവിൽ തുറന്നുനോക്കിയപ്പോൾ കണ്ടതാകട്ടെ കോഴി മാലിന്യവും.
ഭയപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ലെങ്കിലും പെട്ടിക്കുള്ളിൽ കോഴിമാലിന്യം ഒളിപ്പിച്ച് നാട്ടുകാരെ പരിഭ്രാന്തരാക്കിയവരെ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments