മുംബൈ : രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറിന് മുകളിലായതോടെ ഇന്ത്യയിലും ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.
ക്രൂഡ് ഓയില്‍ വില ബാരലിന് 80 മുതല്‍ 85 ഡോളര്‍ വരെ ഉയരമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിക്ക് മെയ് രണ്ടു മുതല്‍ അമേരിക്ക സമ്പൂര്‍ണ്ണ നിരോധനം ഏര്‍പെടുത്തിയിരിക്കുന്നതാണ് ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് കാരണമായത്. ആറ് മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വില ഇപ്പോള്‍. ഇത് ഇന്ത്യയിലൊട്ടാകെ ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
Post Your Comments